ന്യൂഡൽഹി: കേരള ഹൈക്കോടതി ജഡ്ജിമാരായി രണ്ട് വനിതാ അഭിഭാഷകരെ നിയമിക്കാനുള്ള നിർദ്ദേശത്തിന് സുപ്രീം കോടതി കൊളീജിയം അംഗീകാരം നൽകി. അഭിഭാഷകരായ പ്രീത അരവിന്ദൻ കൃഷ്ണമ്മ, സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയായ ലിസ് മാത്യു അന്തപ്പേർ എന്നിവരെയാണ് ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ചെയ്തത്.
2026 ഏപ്രിൽ 14-ന് ചേർന്ന കൊളീജിയം യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. ......
കണ്ണൂർ: അഞ്ചരക്കണ്ടിയിലെ സ്വാശ്രയ ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ ആർ.എൽ. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന അധ്യാപകൻ കോളജിലെ റാഗിങ് വിരുദ്ധ സെല്ലിന്റെ മേധാവിയെന്ന് റിപ്പോർട്ട്. ......
റോം: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജ മെലോണിയും തമ്മിലുള്ള സൗഹൃദ ബന്ധത്തിൽ വിള്ളൽ. മാർപാപ്പയെ വിമർശിച്ച് സ്വയം യേശുവായി ചിത്രീകരിച്ച ട്രംപിന്റെ നടപടിക്കെതിരെ മെലോണി തുറന്നടിച്ചതോടെയാണ് ഇരുവരും പരസ്യമായി ഭിന്നത പ്രകടിപ്പിച്ചത്.
ട്രംപിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് മെലോണി വ്യക്തമാക്കിയിരുന്നു. ......
കാർഷിക സമൃദ്ധിയുടെ സ്മരണകളുമായി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. കാർഷിക കലണ്ടർ അനുസരിച്ച് പുതുവർഷാരംഭമാണ് മേടം ഒന്ന്.......
ചെങ്ങന്നൂർ: നവോത്ഥാന നായകനും വീരശൈവ ലിംഗായത്ത് സമുദായത്തിന്റെ ആത്മീയ ഗുരുവുമായ മഹാത്മ ബസവേശ്വരന്റെ ജയന്തി ആഘോഷങ്ങൾ 20-ന് വിപുലമായ പരിപാടികളോടെ നടക്കും. വിശ്വവീരശൈവ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനമൊട്ടുക്ക് ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നതെന്ന് സമിതി ചെയർമാൻ മധു ഇടപ്പോൺ അറിയിച്ചു.
ഈ വർഷത്തെ ജയന്തി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മാവേലിക്കരയിൽ പ്രശസ്ത തിരക്കഥാകൃത്ത് ഡോ. ......
വെൺമണി: ചരിത്രപ്രസിദ്ധമായ വെൺമണി ശാർങ്ങക്കാവ് ദേവീക്ഷേത്രത്തിലെ വിഷു ഉത്സവത്തിനോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചകൾ ബുധനാഴ്ച നടക്കും. ഭക്തിയും കാർഷിക സംസ്കാരവും കൈകോർക്കുന്ന ഉത്സവത്തിന്റെ പ്രധാന ആകർഷണമായ കെട്ടുകാഴ്ചകൾ ഉച്ചയ്ക്ക് 2.30 മുതൽ ക്ഷേത്ര മൈതാനിയിൽ അണിനിരക്കും.
ജലമാർഗവും കരമാർഗവും കെട്ടുകാഴ്ചകളെത്തും
ആറ്റുവ, ചെറുമുഖ, ഇടപ്പോൺ, പുന്തല, വെൺമണി ഏറം എന്നീ കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകളാണ് ഇത്തവണയും വിസ്മയമൊരുക്കുന്നത്. ......
ചെങ്ങന്നൂർ: ഇന്ത്യൻ ഭരണഘടന ശിൽപി ഡോ.ബി.ആർ അംബേദ്കറുടെ 135-ാം ജന്മദിനം സിദ്ധനർ സർവീസ് വെൽഫെയർ സൊസൈറ്റി ചെങ്ങന്നൂർ യൂണിയൻ ആഘോഷിച്ചു. പുഷ്പാർച്ചന, പ്രഭാഷണം എന്നിവ നടത്തി.
യൂണിയൻ പ്രസിഡൻ്റ് വി.കെ അച്യുതന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.കെ സതീഷ് കാരയ്ക്കാട് മുഖ്യ പ്രഭാഷണം നടത്തി. ......
ചെങ്ങന്നൂർ: എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 1848 മത് തുരുത്തിമേൽ ശാഖ യോഗത്തിന്റെ ഒന്നാമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികത്തിന്റെയും 52 ശാഖാ വാർഷികത്തിന്റെയും അഞ്ചാമത് ശ്രീനാരായണ ദർശനോത്സവത്തിന്റെയും ഉദ്ഘാടനo
എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ നടത്തി.
ശാഖാ പ്രസിഡന്റ്
കെ വി പ്രസന്നൻ യോഗത്തിൽ
അധ്യക്ഷത വഹിച്ചു.
എസ് എൻ ഡി പി വൈദികയോഗം ചെങ്ങന്നൂർ യൂണിയൻ പ്രസിഡന്റ്
സൈജുശാന്തിഅനുഗ്രഹപ്രഭാഷണവും നടത്തി. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ യൂണിയൻ അഡ്മിനിസ്ട്രേറ്റർ ആദരിച്ചു. ......
ചെങ്ങന്നൂർ: താലൂക്ക് എൻ. എസ് എസ് കരയോഗ യൂണിയനിൽ പെന്ഷന് വിതരണം നടത്തി.......
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് കേന്ദ്ര സർക്കാർ വിതരണം ചെയ്തു. ലോക്സഭയിലെ സീറ്റുകളുടെ എണ്ണം വൻ തോതിൽ ഉയർത്താനുള്ള നിർദേശമാണ് ഇതിലൂടെ മുന്നോട്ടുവെച്ചിരിക്കുന്നത്. ......